ചൈനയിൽ ഭൂചലനം

ചൈനയിൽ ഭൂചലനം. ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലെ ഡാലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ്‌ റിക്‌ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന്‌ ചൈനീസ്‌ ഭൂചലന നെറ്റ്‌വർക്ക് സെന്റർ (സിഇഎൻസി) അറിയിച്ചു.

പുലർച്ചെ 4:13 ന് 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഭൂചലനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയിൽ 118 ഭൂകമ്പങ്ങൾ ഉണ്ടായതായി സിഇഎൻസി പറഞ്ഞു. അവയെല്ലാം തന്നെ റിക്‌ടർ സ്‌കെയിലിൽ മൂന്നോ അതിൽ കൂടുതലോ തീവ്രത രേഖപ്പെടുത്തിയിട്ടുള്ളവയാണ്‌.

More From Author

Leave a Reply

Your email address will not be published. Required fields are marked *