Your Image Description Your Image Description

ആലപ്പുഴ: ചേർത്തലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിലെ പ്രതിയായ സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് കസ്റ്റഡി നീട്ടാൻ ഉത്തരവിട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, എന്നാൽ തനിക്ക് നിയമസഹായം ആവശ്യമുണ്ടെന്നും സെബാസ്റ്റ്യൻ കോടതിയോട് പറഞ്ഞു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജൈനമ്മയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്ത്രീകളുമായി പ്രണയം നടിച്ച് അവരെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങളും സ്വത്തും കൈക്കലാക്കുക എന്നത് സെബാസ്റ്റ്യന്റെ ഒരു കുറ്റകൃത്യരീതിയാണോ എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്ന പല സ്ത്രീകളെയും പിന്നീട് കാണാതായതോടെയാണ് ഈ സംശയം കൂടുതൽ ബലപ്പെട്ടത്.

നിലവിൽ, ചേർത്തലയിലെ ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിലെ പ്രതിയായ സെബാസ്റ്റ്യൻ ജൈനമ്മയുടെ കൊലപാതകക്കേസിലും പ്രതിയാണ്. ജൈനമ്മ കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ്, 2012-ൽ കാണാതായ ചേർത്തല സ്വദേശിനി ആയിഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഒരു കൃത്രിമ പല്ല് ആയിഷയുടേതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ, കാണാതായ സിന്ധുവിന്റെ കേസിലും ഇയാൾക്ക് പങ്കുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Related Posts