Home » Blog » kerala Max » ചെറുകിട സംരംഭകര്‍ക്കായി പുതിയ കോ-ബ്രാന്‍ഡഡ് ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
4
കൊച്ചി : രാജ്യത്തെ ചെറുകിട ബിസിനസ് ഉടമകള്‍ക്കും ഏകാങ്ക സംരംഭകര്‍ക്കുമായി  പുതിയ ‘ആമസോണ്‍ പേ കൊടക് ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിക്കാന്‍ ആമസോണ്‍ പേയും കൊടക് മഹീന്ദ്ര ബാങ്കും ധാരണയായി. ഡിജിറ്റല്‍ സംഭരണ പ്ലാറ്റ്ഫോമായ ആമസോണ്‍ ബിസിനസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭകര്‍ക്ക് ഈ കാര്‍ഡ് ലഭ്യമാകും. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍ എളുപ്പമാക്കാനും പ്രവര്‍ത്തന മൂലധനം കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുന്ന തരത്തില്‍ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും പലിശരഹിത വായ്പാ കാലാവധിയുമാണ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.
*ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ ബിസിനസ് പ്ലാറ്റ്ഫോം വഴിയുള്ള യോഗ്യമായ പര്‍ച്ചേസുകള്‍ക്കും ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്കും 5% ക്യാഷ്ബാക്ക് ലഭിക്കും (പ്രൈം ഇല്ലാത്തവര്‍ക്ക് 3% ക്യാഷ്ബാക്ക്).
*ആമസോണ്‍ പേ വഴിയുള്ള ബില്‍ അടവുകള്‍ക്കും റീചാര്‍ജുകള്‍ക്കും 2% ക്യാഷ്ബാക്കും മറ്റ് ഇടപാടുകള്‍ക്ക് 1% ക്യാഷ്ബാക്കും ലഭ്യമാണ്.
* 48 ദിവസം വരെ പലിശരഹിത വായ്പാ കാലാവധിയും തെരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്ക് 3 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും.
* കാര്‍ഡിന് ജോയിനിംഗ് ഫീസ് ഇല്ല. 499 രൂപയാണ് വാര്‍ഷിക ഫീസ്. എന്നാല്‍, ആമസോണിന് പുറത്തുള്ള ഇടപാടുകളിലൂടെ പ്രതിവര്‍ഷം 3 ലക്ഷം രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ചാല്‍ വാര്‍ഷിക ഫീസ് ഒഴിവാക്കപ്പെടും.
*ചെറുകിട ബിസിനസുകള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഡാറ്റ സ്റ്റോറേജ് എന്നിവയ്ക്കായി എഡബ്ല്യുഎസ് ക്രെഡിറ്റുകളില്‍ പ്രത്യേക ഓഫറുകള്‍ ലഭിക്കും.
ആമസോണ്‍ ബിസിനസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭകര്‍ക്ക് ആമസോണ്‍ ആപ്പ് വഴി കാര്‍ഡിനായി അപേക്ഷിക്കാം. പേപ്പര്‍രഹിതവും പൂര്‍ണ്ണമായും ഡിജിറ്റലുമായ പ്രക്രിയയിലൂടെ കുറഞ്ഞ രേഖകള്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കകം ക്രെഡിറ്റ് അനുമതി ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *