Your Image Description Your Image Description

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ പൂർണമായും കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

  • 20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
  • 12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്‌സ്പ്രസ്
  • 12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
  • 12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്
  • 16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്
  • 22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്
  • 12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
  • 16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്‌സ്പ്രസ്

Related Posts