Your Image Description Your Image Description

പ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ.

മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നത്. എങ്കിലും, കമ്പ്യൂട്ടിംഗ് പവറിനുള്ള ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച്, ഓപ്പൺഎഐ ഇതിന് പകരമായി മറ്റ് ബദലുകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഓപ്പൺഎഐ ഗൂഗിളിന്റെ ടെൻസർ പ്രോസസിംഗ് യൂണിറ്റുകൾ (ടിപിയു) ഉപയോഗിക്കാൻ തുടങ്ങിയെന്നും ഇത് ഹാർഡ്‌വെയർ തന്ത്രത്തിൽ മാത്രമല്ല, ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്നതിലും ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഈ മാസം ആദ്യം, ഓപ്പൺഎഐ തങ്ങളുടെ വളർന്നുവരുന്ന കമ്പ്യൂട്ടേഷണൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗൂഗിൾ ക്ലൗഡിനെ ഉപയോഗപ്പെടുത്താൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

എഐ മേഖലയിലെ രണ്ട് പ്രമുഖ എതിരാളികൾ തമ്മിലുള്ള ഈ സഹകരണം ടെക് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോർട്ടും പുറത്ത് വരുന്നത്. ഇത്രയും കാലവും ഗൂഗിൾ തങ്ങളുടെ ഇൻ-ഹൗസ് ടെൻസർ പ്രോസസിംഗ് യൂണിറ്റുകൾ (ടിപിയുകൾ) സ്വന്തം ഉപയോഗത്തിനായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്‍റെ ബാഹ്യ ലഭ്യത വിപുലീകരിക്കുന്നതിനിടയിലാണ് ഓപ്പൺ എഐയുമായുള്ള ഈ കരാർ വരുന്നത്. ഗൂഗിളിന്റെ ടിപിയുകൾ വാടകയ്‌ക്കെടുക്കാനുള്ള നീക്കം ഓപ്പൺഎഐ ആദ്യമായി എൻവിഡിയ ഇതര ചിപ്പുകൾ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts