Your Image Description Your Image Description

ഗു​രു​ഗ്രാ​മി​ൽ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ 42-കാ​ര​നെ യു​വ​തി കു​ത്തി​ക്കൊ​ന്നു. ബ​ലി​യ​വാ​സ് സ്വ​ദേ​ശി​യാ​യ ഹ​രി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ൽ ഹ​രി​ഷി​ന്‍റെ ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യും അ​ശോ​ക് വി​ഹാ​ര്‍ സ്വ​ദേ​ശി​യു​മാ​യ യ​ഷ്മീ​ത് കൗ​റി​നെ (27) അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​ഷ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ന്‍ പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ലാ​ണ് യ​ഷ്മീ​ത് ഹ​രി​ഷി​നെകു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച​ത്.

ഹ​രി​ഷും യ​ഷ്മീ​തും ഒ​രു​കൊ​ല്ല​ത്തി​ലേ​റെ​യാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ഷ്, ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ന്‍​പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി യ​ഷ്മീ​ത് വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.ശ​നി​യാ​ഴ്ച​യും ഇ​ത്ത​ര​ത്തി​ല്‍ വ​ഴ​ക്കു​ണ്ടാ​വു​ക​യും യ​ഷ്മീ​ത് ക​ത്തി​കൊ​ണ്ട് ഹ​രി​ഷി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​ഷ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Related Posts