Your Image Description Your Image Description

ചെന്നൈ: തമിഴ്നാട് കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗുണ കേവിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരണം നടത്തിയ യുവാവിന് പിഴ ചുമത്തി വനം വകുപ്പ്. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് ശിക്ഷ വിധിച്ചത്. അനുമതി ഇല്ലാതെ ഗുണ കേവിലേക്ക് അതിക്രമിച്ച് കടന്നതിനാലാണ് പിഴശിക്ഷ. 10,000 രൂപ പിഴ അടയ്ക്കണമെന്ന് വനംവകുപ്പ് യുവാവിന് നിർദേശം നൽകി.

ഗുഹയ്ക്കുള്ളിലും പരിസരങ്ങളിലും നിന്ന് വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിൻ്റെ വിജയത്തിന് ശേഷം ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവെന്നാണ് വിവരം. ധാരാളം വിനോദ സഞ്ചാരികൾ സ്ഥലത്ത് നിന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി യുവാവ് ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്നത്. തുടർന്ന് അനുമതി ഇല്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് റീൽ ആക്കി സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ട് യുവാവിന് പിഴ ചുമത്തിയത്. തമിഴ്നാട് വനം വകുപ്പിന്റേതാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *