Your Image Description Your Image Description

ഗവർണറുടെ അധികാരവും അധികാരപരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കും. ഇവ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണറുടെ അധികാരങ്ങളും അധികാരപരിധികളും വിഷയമാകുക.ഗവർണർക്കെതിരായ സമീപകാല കോടതി വിധികളും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും.

രാജ്‌ഭവനിലെ ഭാരതാംബ വിവാദങ്ങൾക്ക് പിന്നാലെ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. വിദ്യാർത്ഥികൾ ഉൾപ്പെട്ട പരിപാടിയായിരുന്നതിനാൽ, ഇനി വിദ്യാർത്ഥികളും ഗവർണറെപ്പറ്റി പഠിക്കണം എന്നതായിരുന്നു മന്ത്രിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts