Your Image Description Your Image Description

ഖരീഫ് സീസണില്‍ തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ താത്കാലികമായി കൈമാറാന്‍ അനുമതി നല്‍കി തൊഴില്‍ മന്ത്രാലയം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കിടയില്‍ താത്കാലിക തൊഴിലാളി കൈമാറ്റത്തിനുള്ള പുതിയ സേവനം ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വഴിയാണ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്.തൊഴില്‍ കമ്പോളം നിയന്ത്രിക്കുന്നതിനും ഒമാനി സംരംഭകരെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നതെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ന്യായമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Related Posts