ഖത്തറിൽ ലൈ​സ​ൻ​സി​ല്ലാ​തെ കോ​സ്‌​മെ​റ്റി​ക് മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ ര​ണ്ട് വി​ദേ​ശ പൗ​ര​ന്മാ​രെ പി​ടി​കൂ​ടി

ലൈ​സ​ൻ​സി​ല്ലാ​തെ കോ​സ്‌​മെ​റ്റി​ക് മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ ര​ണ്ട് വി​ദേ​ശ പൗ​ര​ന്മാ​രെ പി​ടി​കൂ​ടി പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം.ആ​വ​ശ്യ​മാ​യ പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന് ഇ​രു​വ​രേ​യും നാ​ടു​ക​ട​ത്താ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ​ര​സ്യം ചെ​യ്താ​ണ് ഇ​വ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. ഈ ​പ​ര​സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് നി​യ​മ​ലം​ഘ​ക​രെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി​യ​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പി​ടി​കൂ​ടി​യ​വ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു.ലൈ​സ​ൻ​സു​ള്ള​തും അം​​ഗീ​കൃ​ത​വു​മാ​യ ആ​രോ​​ഗ്യ സേ​വ​ന​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം ഉ​റ​പ്പാ​ക്കു​ന്നു. ലൈ​സ​ൻ​സും മ​റ്റ് അം​ഗീ​കാ​ര​വും പ​രി​ശോ​ധി​ക്കാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *