ഖത്തറിൽ പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം

വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് (ഗ്രേ​സ് പി​രീ​ഡ്) മേ​യ് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​മ്പോ​ൾ, ഇ​തി​ന​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. മ​തി​യാ​യ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ പി​ഴ​യോ ശി​ക്ഷ​യോ ഇ​ല്ലാ​തെ ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ്​ പൊ​തു​മാ​പ്പ്.

പ്ര​വാ​സി​ക​ളു​ടെ എ​ൻ​​ട്രി, എ​ക്​​സി​റ്റ്, റെ​സി​ഡ​ൻ​സ്​ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന 2015ലെ ​നി​യ​മം (21) ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഇ​ള​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യം വി​ടാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ് ഇ​തു​വ​ഴി. നി​യ​മ ലം​ഘ​ക​ർ​ക്ക്​ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​​ട്ടെ​ത്തി​യോ സ​ൽ​വ റോ​ഡി​ലെ സെ​ർ​ച്ച്​ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്​ വി​ഭാ​ഗ​ത്തി​ലെ​ത്തി​യോ ഗ്രേ​സ്​ പി​രീ​ഡ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ച​ത്. ദി​വ​സ​വും ഉ​ച്ച ഒ​രു മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യാ​ണ്​ സെ​ർ​ച്ച്​ ആ​ൻ​ഡ് ഫോ​ളോ​അ​പ്​ വി​ഭാ​ഗം ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന സ​മ​യം.

More From Author

Leave a Reply

Your email address will not be published. Required fields are marked *