ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ

ഖത്തറിലേക്ക് കടൽ മാർഗമെത്തുന്നവർക്ക് ഇനി പ്രവേശന നടപടികൾ വേഗത്തിൽ. പുതിയ ‘മിനാകോം’ ഡിജിറ്റൽ പ്ലാറ്റ്​ഫോമിന് തുടക്കമിട്ട് അധികൃതർ. രാജ്യത്തിന്റെ മറൈൻ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ഓൾഡ് ദോഹ തുറമുഖത്ത് കപ്പലുകൾ, നൗകകൾ, ബോട്ടുകൾ എന്നിവയിലുൾപ്പെടെ എത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കുമെല്ലാം പ്രവേശന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മിനാകോം.

സന്ദർശകർക്ക് പുറത്തിറങ്ങാതെ കപ്പലിനുള്ളിൽ ഇരുന്ന് തന്നെ നടപടികൾ പൂർത്തിയാക്കാമെന്നതാണ് മിനാകോമിന്റെ നേട്ടം. ഓൾഡ് ദോഹ തുറമുഖത്തിന്റെ വെബ്സൈറ്റ് മുഖേന മിനാകോം പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിക്കണം. തുടർന്ന് പോർട്ടിന്റെ അംഗീകൃത ലോജിസ്റ്റിക് ഏജന്റുമായി ഫോണിലൂടെ ബന്ധപ്പെട്ട് എല്ലാ നടപടികളും പൂർത്തിയാക്കാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *