Your Image Description Your Image Description

മേടം: കർമ്മമേഖലയിൽ അഭിവൃദ്ധിയുണ്ടാകും. വസ്തു ഇടപാടിലൂടെ മികച്ച ലാഭം നേടാൻ സാധിക്കുന്ന ദിവസമാണ്. ജോലികളെല്ലാം ഉത്തരവാദിത്തത്തോടെ തീർക്കണം. പ്രണയ ജീവിതം അനുകൂലമായിരിക്കും. പങ്കാളിയോടൊപ്പം ദീർഘദൂര യാത്ര പോകാനിടയുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരുമായി വിഭജിക്കേണ്ടി വരും.

ഇടവം: ദീർഘനാളായി വിദേശത്ത് പോകാൻ ശ്രമം നടത്തിയിരുന്ന ആളുകൾക്ക് ശുഭകരമായ വാർത്ത ലഭിക്കാനിടയുണ്ട്. പുതിയ സ്ഥാനമാനങ്ങൾ വന്നുചേരും. മംഗളകർമ്മങ്ങളുടെ ഭാഗമാകാൻ സാധിക്കും. കുടുംബത്തിലെ ചില ചടങ്ങുകളുടെ ഭാഗമായി പണച്ചെലവും വർധിക്കും. വരുമാനത്തിൽ കവിഞ്ഞ് ചെലവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. ദാമ്പത്യ പ്രശ്നവും പരിഹരിക്കപ്പെടും.

മിഥുനം: വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കും. തൊഴിൽ മേഖലയിൽ നേട്ടം പ്രതീക്ഷിക്കാം. എന്നാൽ ഇന്ന് എല്ലാ കാര്യങ്ങളിലും വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. പുതിയ ചില ആളുകളുമായുള്ള സമ്പർക്കം വഴി ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചേക്കും. ജീവിത പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങൾ മാറും.

കർക്കടകം: ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ പുരോഗതി പ്രകടമാക്കും. സംശയങ്ങൾ അധ്യാപകരുടെ സഹായത്തോടെ നിവാരണം ചെയ്യുക. മറ്റുള്ളവരിൽ ഉയർന്ന പ്രതീക്ഷ വെച്ചുപുലർത്തരുത്, നിരാശപ്പെടേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ മാതാപിതാക്കളുടെ ഉപദേശം തേടുക. കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.

ചിങ്ങം: മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതുവഴി നിങ്ങളുടെ ബഹുമാനം വർധിക്കും. നെഗറ്റീവ് ചിന്തകൾ മനസ്സിൽ നിന്നും ഒഴിവാക്കണം. നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മുതലെടുക്കാൻ പുറത്തുനിന്നുള്ള ആരെങ്കിലും ശ്രമിച്ചേക്കാം. തെറ്റായ വ്യക്തികളെ പിന്തുണയ്ക്കുന്നത് ഒഴിവാക്കുക. അവിവാഹിതരായ ആളുകൾക്ക് മനസ്സിനിണങ്ങിയ വിവാഹാലോചന വന്നേക്കാം.

കന്നി: ചെറിയ തീരുമാനം പോലും വളരെ ആലോചിച്ച ശേഷം എടുക്കുന്നതാണ് നല്ലത്. കുടുംബത്തിലെ ഒരു മുതിർന്ന അംഗത്തിനായി ഒരു സർപ്രൈസ് പാർട്ടി നടത്തിയേക്കാം. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആദരവ് വർധിക്കും. ദാമ്പത്യ കലഹത്തിന് സാധ്യതയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ആവശ്യമായി വരും.

തുലാം: ദാമ്പത്യ ജീവിതം നയിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഏതെങ്കിലും വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് ഇന്ന് പരിഹരിക്കപ്പെടും. വീട് മോടിപിടിപ്പിക്കുന്നതിനായി പണം ചെലവിടും. സാമ്പത്തിക നിക്ഷേപത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരിചയസമ്പന്നരായവരിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. മുടങ്ങി കിടന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാനിടയുണ്ട്.

വൃശ്ചികം: വളരെയധികം കഠിനാദ്ധ്വാനം വേണ്ട ദിവസമാണ്. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ വളരെയധികം ശ്രദ്ധയും കഠിനാദ്ധ്വാനവും ആവശ്യമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കണം. സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ ചില വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമാക്കി വെക്കുന്നതാണ് നല്ലത്. വൈകുന്നേരത്തോടെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.

ധനു: സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. പുതിയ പദ്ധതികൾ തുടങ്ങാൻ അനുയോജ്യമായ ദിവസമാണ്. നിങ്ങളുടെ ഊർജ്ജം ശരിയായ കാര്യങ്ങൾക്കായി വിനിയോഗിക്കുക. ആരുമായും വഴക്കോ തർക്കങ്ങളോ ഉണ്ടാകാതെ നോക്കുക. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജോയിയുടെ രീതി പുനഃക്രമീകരിക്കേണ്ടി വരും. ചില നല്ല നയങ്ങൾ പാലിച്ചാൽ നല്ല പേര് സമ്പാദിക്കാം.

മകരം: സമ്മിശ്ര ഫലങ്ങളുള്ള ദിവസമായിരിക്കും. പഴയ ചില സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടാനിടയുണ്ട്. തൊഴിൽ രംഗത്ത് ആരെങ്കിലും നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങളോട് ചർച്ച ചെയ്‌തേക്കും. ഈ പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കാത്തത് വഴി നിരാശ വർധിക്കും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്.

കുംഭം: സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തുക. സുഹൃത്തുക്കളുമൊത്ത് രസകരമായ സമയം ചെലവിടും. ചില ആളുകളുമായി ഇന്ന് നല്ല ബന്ധം ഉണ്ടാക്കും. ഈ ബന്ധം ഭാവിയിൽ നിങ്ങൾക്ക് ഉപകാരപ്പെടും. കുടുംബാംഗത്തിന്റെ പഠനം, ജോലി ഇവ സംബന്ധിച്ച തീരുമാനങ്ങൾ നന്നായി ആലോചിച്ചെടുക്കുക. സ്വത്ത്, ഭൂമി എന്നിവ സംബന്ധമായുള്ള പ്രശ്നങ്ങൾ നിലനിൽക്കും. ചിലത് നിയമപരമായി നേരിടേണ്ടി വരും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി ചില പ്രധാന വിഷയങ്ങളിന്മേൽ ചർച്ച നടത്തും.

മീനം: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ നടപ്പിലാക്കുന്നതിനോ അനുകൂല സമയമാണ്. മതപരമായ പരിപാടികളുടെ ഭാഗമാകും. നിങ്ങളുടെ ജോലി തീർക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടാതിരിക്കുക. കുടുംബാംഗത്തിനു വരുന്ന അനുയോജ്യമായ വിവാഹാലോയ്ച്ചനയ്ക്ക് കുടുംബത്തിന്റെ മുഴുവൻ സമ്മതം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts