Your Image Description Your Image Description

ക്ഷേത്രോത്സവത്തിൽ ജാതി വിവേചനം നേരിട്ട് ടിഎൻസിസി (തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റും ശ്രീപെരുമ്പുത്തൂർ എംഎൽഎയുമായ കെ. സെൽവപെരുന്തഗൈ. അദ്ദേഹത്തിന്റെ തന്നെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വല്ലക്കോട്ടൈ മുരുകൻ ക്ഷേത്രത്തിന്റെ സമർപ്പണത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ഇദ്ദേഹത്തെ വിലക്കിയത് . വിഷയത്തെ കുറിച്ച് ചോദിച്ചെത്തിയ മാധ്യമ പ്രവർത്തകരോട് “ഇത് 2,000 വർഷം പഴക്കമുള്ള ഒരു പ്രശ്നമാണ്, ഒറ്റരാത്രികൊണ്ട് പരിഹരിക്കാൻ കഴിയില്ല” എന്നായിരുന്നു എംഎൽഎ പ്രതികരിച്ചത്. കൂടാതെ ഏതാനും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ താൻ നിരാശനാണെന്ന് സെൽവപെരുന്തഗൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയോ “ഭക്തി പ്രസ്ഥാനത്തേക്കാൾ” മികച്ച രീതിയിൽ വകുപ്പ് നടത്തുന്ന എച്ച്ആർ & സിഇ മന്ത്രി പി.കെ. ശേഖർബാബുവിന്റെയോ സദ്ഭരണത്തിന് ഈ സംഭവം അപകീർത്തി വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . എക്‌സിൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ച വില്ലുപുരം എംപിയും വിസികെ ജനറൽ സെക്രട്ടറിയുമായ ഡി രവികുമാർ, അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജാതിയുടെ പേരിൽ ചില ഉദ്യോഗസ്ഥർ ടിഎൻസിസി പ്രസിഡന്റിനെ തടഞ്ഞിട്ടുണ്ടെങ്കിൽ, അവർക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts