Your Image Description Your Image Description

തിരുവനന്തപുരം: അസ്സിസ്റ്റ​ന്റ് മാനേജരാകാൻ ബിരുദധാരികൾക്കും അവസരം. ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിലാണ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് ഒഴിവുള്ളത്. കരാർ നിയമനമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത.

എൻജിനിയറിംഗ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിന് അഞ്ചുമാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികൾക്ക് അഞ്ചുവർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് മൂന്നുവർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.

കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള അപേക്ഷ ജൂൺ 11 ന് വൈകിട്ട് 5 ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com , ഇ-മെയിൽ: cleankeralacompany@gmail.com.

Leave a Reply

Your email address will not be published. Required fields are marked *