Your Image Description Your Image Description

തിരുവനന്തപുരം: മുൻ പഞ്ചായത്ത് അംഗം വീട് വെച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് പിഎംഎവൈ പദ്ധതി പ്രകാരം കിട്ടിയ നാലുലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് ദളിത് യുവതിയുടെ പരാതി. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. കോൺഗ്രസ് പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സത്യനേശനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പണം കിട്ടിയ പ്രശാന്തിയും മൂന്ന് മക്കളും രണ്ട് വർഷങ്ങൾക്ക് ശേഷവും ഒറ്റമുറി വീട്ടിലാണ് താമസം.

‘വീട് പണി ചെയ്തുതരാമെന്നാണ് സത്യനേശൻ പറഞ്ഞത്. ബേസ്‌മെന്റ് ഉയർത്തി കെട്ടാൻ തയ്യാറായില്ല. മകളുടെ സ്വർണം പണയം വെച്ച് 80,000 രൂപ നൽകിയിട്ടും പണി തുടങ്ങാൻ തയ്യാറായില്ല. വിവിധ ഗഡുക്കളായി ലഭിച്ച പണം മുഴുവൻ നൽകി. ആകെ 4,59,000 രൂപയാണ് നൽകിയത്. വീട് താമസയോഗ്യമല്ലാതാക്കി മാറ്റി. തറ ഭൂനിരപ്പിൽ നിന്ന് ഉയർത്തിയില്ല. പ്രധാന സ്ലാബ് വളഞ്ഞ നിലയിലാണുളളത്.’ പ്രശാന്തി പറഞ്ഞു. കൂടാതെ മകൾക്ക് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന പേരിൽ സത്യനേശൻ പരിചയപ്പെടുത്തിയ സുരേഷ് എന്നയാളും പണം തട്ടിയതായി ഇവർ ആരോപിച്ചു.

എന്നാൽ സത്യനേശൻ ആരോപണം നിഷേധിച്ചു. ആർക്കും വീട് വെച്ച് കൊടുത്തിട്ടില്ല, പണവും വാങ്ങിയിട്ടില്ല. സാധനങ്ങൾ വാങ്ങാനായി ഒരു ലക്ഷം രൂപ നൽകിയിരുന്നു, അത് വാങ്ങികൊടുത്തുവെന്നും സത്യനേശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts