Your Image Description Your Image Description

ര്‍സിബി ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ടീമിലെ മുൻ താരവും ഇം​ഗ്ലീഷ് ഓൾ റൗണ്ടറുമായിരുന്ന മൊയീൻ അലി. 2019ൽ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ് മൊയീൻ അലി വെളിപ്പെടുത്തുന്നത്.

ആർസിബിയുടെ പരിശീലകനായി ഗാരി കിർസ്റ്റണിന്‍റെ അവസാന വർഷമായിരുന്നു. വിരാട് കോഹ്‌ലിയെ മാറ്റി പാർഥിവ് പട്ടേലിനെ ക്യാപ്റ്റനാക്കുന്നത് ടീം കാര്യമായി പരിഗണിച്ചിരുന്നു. പാർഥിവിന്റെ ക്രിക്കറ്റ് തന്ത്രങ്ങൾ മികച്ചതായിരുന്നു. ആ സമയത്ത് അക്കാര്യം ​ഗൗരവമായി തന്നെ ചർച്ച ചെയ്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നോ, എന്തുകൊണ്ട് അത് യാഥാർത്ഥ്യമായില്ലെന്നോ എനിക്കറിയില്ല, പക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പാർഥിവിനെ ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്’, മൊയീൻ അലി പറഞ്ഞു.

അതേസമയം 2013 ലാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ നായകസ്ഥാനം കോഹ്‌ലി ഏറ്റെടുക്കുന്നത്. ക്യാപ്റ്റനെന്ന നിലയിൽ കിരീടം ടീമിന് നേടി കൊടുക്കുന്നതിൽ പരാജയപ്പെട്ടതിന് അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു. 2016 ൽ ആർ‌സി‌ബി ഫൈനലിൽ എത്തിയെങ്കിലും അവിടെ ടീമിന് കിരീടം നേടാനായില്ല. വിരാട് ആ സീസണിൽ 900 ൽ അധികം റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.

Related Posts