Your Image Description Your Image Description

മിക്ക വീടുകളിലും കോഴിയെ വളർത്താറുണ്ട്. സാധാരണഗതിയിൽ കോഴികളുടെ ആയുസ് മൂന്ന് മുതൽ 10 വർഷം വരെയാണ്. എന്നാൽ, അതിനെയെല്ലാം കടത്തിവെട്ടി അമേരിക്കയിലെ ടെക്സാസിൽ 14 വയസ്സുള്ള ഒരു കോഴി മുത്തശ്ശിയുണ്ട്. ‘പേൾ’ എന്നാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച കോഴി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഈ പിടക്കോഴിയുടെ പേര്. 14 വർഷവും 69 ദിവസവും ജീവിച്ചാണ് 2025 മെയ് 22ന് പേൾ ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. കാലിന് പറ്റിയ ഒരു ഒടിവ്, റാക്കൂണിന്റെ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് തുടങ്ങി പലതും പേൾ ഇക്കാലത്തിനിടയ്ക്ക് അതിജീവിച്ചു.

സോന്യ ഹൾ എന്ന സ്ത്രീയാണ് പേളിന്റെ ഉടമ. 2011 മാർച്ച് 13 -ന് ടെക്സസിലെ തന്റെ വീട്ടിൽ ഒരു ഇൻകുബേറ്ററിൽ വിരിഞ്ഞ കോഴിയാണ് പേൾ എന്നാണ് സോണിയ പറയുന്നത്. പേൾ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ചെറിയ കോഴിയെന്നും അവർ പറയുന്നു. കുഞ്ഞിക്കോഴി ആയതിനാൽ തന്നെ മറ്റ് കോഴികൾ എപ്പോഴും അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു. പേളിന് ഒരു പ്രായം കഴിഞ്ഞപ്പോൾ വീട്ടുകാർ അവളെ വീടിന്റെ അകത്ത് തന്നെ കഴിയാൻ അനുവദിച്ചു. പിന്നീട്, അവൾ വീട്ടിനകത്താണ് ജീവിച്ചത് എന്നും സോണിയ പറയുന്നു.

14 വർഷക്കാലമായി ടെക്സാസിലെ ലിറ്റിൽ എൽമിലുള്ള ഹൾ കുടുംബത്തിലെ ഒരംഗമാണ് പേൾ. പ്രായമായപ്പോൾ ചലിക്കാൻ ബുദ്ധിമുട്ടായതിനാൽ സോന്യ അവൾക്കായി വീട്ടിലെ ഒരു മുറിയിൽ ഒരിടം ഒരുക്കി. അങ്ങനെ ആ പ്രായം ചെന്ന കോഴിയെ ഏറെ ശ്രദ്ധയോടെ ആ വീട്ടുകാർ പരിചരിച്ചുവരുന്നു. വീട്ടിൽ രണ്ട് പൂച്ചകൾ കൂടിയുണ്ട്. ഒന്ന് പ്രായമേറിയ പൂച്ചയാണെങ്കിൽ മറ്റൊന്ന് പൂച്ചക്കുട്ടിയാണ്. അവയോടും അവൾ നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് സോണിയ പറയുന്നത്.

Related Posts