Your Image Description Your Image Description

കോഴിക്കോട്: 12കാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ 70കാരൻ അറസ്റ്റിൽ. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ സ്വന്തം വീട്ടിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സമീപവാസിയാണ് പിടിയിലായത്.കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടർന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിൾ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎൻഎ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരികയും, ഇടക്ക് വീട്ടിൽ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരത്തിലാണ് പീഡനത്തിന് ഇരയായത്. പല തവണകളിൽ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്.

Related Posts