Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കോഴിക്കോട് പാ​ള​യ​ത്തു​നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ഞ്ചേ​രി സ്വ​ദേ​ശി വ​ക്ക​ത്ത​ടി മു​ഹ​മ്മ​ദ് ഖ​ൽ​സാ​ഹ് (33), ഇ​രു​വെ​ട്ടി ചു​ങ്ക​ത്ത​ല​ങ്ങ​ൽ വീ​ട്ടി​ൽ അ​ൽ​ഫ​യാ​ദ് (25), ചേ​ളാ​രി സ്വ​ദേ​ശി പു​ളി​മു​ക്ക് കോ​ര​ൻ ക​ണാ​രി വീ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ (39), അ​ര​ക്കി​ണ​ർ സ്വ​ദേ​ശി പു​ളി​യ​ഞ്ചേ​രി പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ന​ബീ​ൽ (37), പു​ളി​ക്ക​ൽ സ്വ​ദേ​ശി ചു​ണ്ടാ​ബ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​ഹാ​ൽ (25) എ​ന്നി​വ​രാണ് പിടിയിലായത്. കാ​ര​ന്തൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജി​ത്തി​​നെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ചി​ന്താ​വ​ള​പ്പി​​ലെ ലോഡ്ജിൽ നിന്നാണ് യുവാവിനെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റിയത്. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ളെ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്തു. സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. ക​സ​ബ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പ്ര​തി​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രതികൾ കൊ​ണ്ടോ​ട്ടി​യി​ലു​ള്ള​താ​യി മ​ന​സ്സി​ലാ​ക്കി. ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ ജി​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ ഓ​ടി​ച്ച വാ​ഹ​ന​ത്തി​ൽ​നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. തട്ടിക്കൊണ്ട് പോകലിന്റെ കാരണം പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related Posts