Your Image Description Your Image Description

കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോ​ഴി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്രം.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മൂ​ന്നു​മാ​സം മു​ൻ​പ്‌ പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.

കേന്ദ്രത്തിൽ നിന്ന് ഒരാഴ്ചമുൻപാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ വെളുപ്പെടുത്തി. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴി നൽകി.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ്‌ മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മുറിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തി. വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ്‌ നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

അതിനിടയിൽ പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആ​ധാ​ർ കാ​ർ​ഡ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡാ​ണ് ന​ൽ​കി​യ​ത്.

സം​ശ​യം​തോ​ന്നി​യ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​തോ​ടെ, ഇ​ത് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന യു​വാ​വ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts