Your Image Description Your Image Description

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് (88) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.

മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയില്‍ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി.ജെ. ഫ്രാന്‍സിസിന്റെ ജനനം. എന്നും എതിര്‍സ്ഥാനാര്‍ഥിയുടെ പേരിലാണു പി.ജെ. ഫ്രാന്‍സിസ് അറിയപ്പെടുന്നത്. മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ വീഴ്ത്തിയ പി.ജെ. ഫ്രാന്‍സിസ് അരൂരില്‍ കെ.ആര്‍. ഗൗരിയമ്മയുടെ എതിരാളിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ കെ.ആര്‍. ഗൗരിയമ്മയെ നേരിടാന്‍ അരൂര്‍ മണ്ഡലത്തിലേക്കായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം.

അരൂരില്‍ 1987ലാണ് കന്നി മല്‍സരം. രണ്ടാം വട്ടവും ഗൗരിയമ്മയ്‌ക്കെതിരെ മല്‍സരിച്ചു തോറ്റു. മൂന്നാംവട്ടം പോരാട്ടം വി.എസ്. അച്യുതാനന്ദനെതിരെ മാരാരിക്കുളത്ത്. എ.കെ. ആന്റണിയുടെ നിര്‍ദേശ പ്രകാരമായിരുന്നു മത്സരം. കമ്യൂണിസ്റ്റ് കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന മാരാരിക്കുളത്ത് 1996ല്‍ വി.എസ്. അച്യുതാനന്ദനെ മലര്‍ത്തിയടിച്ചു തലസ്ഥാനത്തേക്കു വണ്ടി കയറിയ പി.ജെ. ഫ്രാന്‍സിസ് ചരിത്രത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *