Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിന്റെ തലയില്‍ പതിച്ചു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണത്.

പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേല്‍കൂരയുടെ ഭാഗമാണ് മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.

ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *