Your Image Description Your Image Description

പാമ്പാടി : കോട്ടയം കുമളി റോഡിൽ പാമ്പാടി വെളളൂർ എട്ടാം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ കൊല്ലാട് സ്വദേശികൾ സഞ്ചരിച്ച ഡിഫെൻഡർ കാറാണ് അപകടത്തിൽപ്പെട്ടത്.

ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ എട്ടാം മൈലിനും, ഏഴാം മൈലിനുമിടയിലുള്ള പാണംമ്പടി കല്ലുപാലം തോട്ടിലേക്ക് മറിഞ്ഞാണ് അപകടം.സംഭവത്തിൽ നാല് പേരേയും രക്ഷപെടുത്തിയത്. പരിക്കേറ്റവരെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *