Your Image Description Your Image Description

കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ നായകളെ അവശ നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു നായകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവയെ രാത്രി മയക്കിക്കിടത്തി എന്നാണ് സൂചന. മയക്കുന്നതിനായി എന്തോ നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണ പ്രതി കൃത്യം നടത്തിയതെന്ന് എന്നാണ് സൂചന.

വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ഇത്ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലേക്കാണ് പോലീസിനെ എത്തിക്കുന്നത്. സംഭവത്തിൽ അസം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts