Your Image Description Your Image Description

കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും അവ കാറ്റിൽ പറത്തിക്കൊണ്ടുള്ള ബസുകളുടെ മത്സരയോട്ടം തുടരുകയാണെന്ന് കോടതി. ജഡ്ജിയുടെ വാഹനത്തിന് മുൻപിൽ പോലും ബസുകൾ മത്സരയോട്ടത്തിന് തയ്യാറാണെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ബസുകളുടെ അമിതവേഗത കാരണത്തെ ബാനര്‍ജി റോഡില്‍ 18 വയസ്സുകാരന്റെ ജീവൻ പൊലിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. ബസുകളുടെ അമിത വേഗം തടയാൻ ഇടപെടലുണ്ടാവണം. ട്രിപ്പ് ബ്ലോക്ക് ചെയ്യുകയല്ല ചെയ്യേണ്ടത് മറിച്ച് വാഹനം തടഞ്ഞ ഡ്രൈവർമാർക്ക് നിർദേശം നൽകണം. ഇങ്ങനെ ചെയ്താൽ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും.

ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിൽ നിയമം ലംഘിക്കുന്നുണ്ടാകില്ല. അപകടം എല്ലായിടത്തും ഉണ്ടാകും. പക്ഷേ, അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും കാരണം അപകടം ഉണ്ടാകരുത്. അത്തരക്കാര്‍ക്കെതിരേ നടപടിയുണ്ടാകാതെ പോകരുത്. അമിതവേഗത്തെക്കുറിച്ച് പരാതിപ്പെടാന്‍ ബസുകളില്‍ ഫോണ്‍നമ്പര്‍ നല്‍കണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

സമയക്രമം പാലിച്ച് എത്താനായാണ് ബസുകൾ അമിതവേഗത്തിലെത്തുന്നത് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ബസ് ഡ്രൈവർമാർക്ക് കൃത്യമായ നിർദേശം നൽകണം. ഇക്കാര്യത്തിൽ പോലീസും ട്രാന്‍സ്പോര്‍ട്ട് വകുപ്പും നൽകുന്ന നിർദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കി.

Related Posts