Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ. മാമ്പഴത്തറ സ്വദേശി രാജമ്മയാണ് (44) മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇരുവരും ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരാണെന്ന് വനംവകുപ്പ് അറിയിച്ചു. കസ്റ്റഡിയിൽ ഉള്ള സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts