
കൊച്ചി: സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്റുമോൾ ആണ് മരിച്ചത്. പറവൂർ തുരുത്തിപ്പുറത്തുവെച്ചാണ് ഈ ദാരുണ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
യാത്രാവേളയിൽ ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പറവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
