Home » Blog » kerala Max » മരിച്ച വൃദ്ധന്റെ ചിതയിലെ തീയിൽ മാംസം പാചകം ചെയ്തു..! മന്ത്രവാദമെന്ന് സംശയം, മൂന്ന് പേർ അറസ്റ്റിൽ
FIRES-680x450

ചിത കത്തിക്കൊണ്ടിരിക്കെ അതേ തീയിൽ മാംസം പാചകം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. മരിച്ച വൃദ്ധന്റെ മൃതദേഹം സംസ്കരിച്ച് കുടുംബം മടങ്ങിയതിന് പിന്നാലെയാണ് ഗ്രാമത്തിലെ മൂന്ന് പേർ ചിതയിലെ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്തത്. മന്ത്രവാദത്തിന്റെ ഭാഗമായാണ് മാംസം ചിതയിൽവച്ച് പാകം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പൊലീസ് പറയുന്നതനുസരിച്ച് ശനിയാഴ്ച മരിച്ച വൃദ്ധന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെയാണ് സംസ്കരിച്ചത്. ചിത കത്തിച്ച ശേഷം കുടുംബാംഗങ്ങൾ സ്ഥലത്തുനിന്ന് മടങ്ങി. എന്നാൽ കുറച്ചുസമയത്തിന് ശേഷം മരിച്ചയാളുടെ മകൻ തിരിച്ചെത്തിയപ്പോഴാണ് ഗ്രാമത്തിലെ മൂന്ന് പേർ ചിതയിലെ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്യുന്നത് കണ്ടത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഗ്രാമത്തിൽ പൂജാകർമങ്ങൾ നടത്തിയിരുന്ന സുരേന്ദ്ര, രാജേന്ദ്ര, രാംചരണ എന്നിവരാണ് ചിതയിലെ തീയിൽ മാംസം പാചകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പിന്നാലെ പൊലീസും സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.

സംഭവത്തിന് പിന്നിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട ആചാരങ്ങളുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചിതയിലെ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്ത സംഭവത്തിൽ മരിച്ച വൃദ്ധന്റെ മകന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *