Your Image Description Your Image Description

കൊച്ചി: കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍. പള്ളുരുത്തി സ്വദേശി ലിജിയ ആണ് 24 ഗ്രം എം​ഡി​എം​എയുമായി പിടിയിലായത്.ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി.വിഷ്ണു,സുജിത് എന്നിവരാണ് പിടിയിലായത്. ലിജിയ ബംഗ്ലൂരുവിൽ നിന്ന് ലഹരി എത്തിച്ച് വിപണനം നടത്തുന്ന പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് തൈക്കുടത്തെ ലോഡ്ജില്‍ നിന്ന് ലിഡിയ പിടിയിലാകുന്നത്. എക്സൈസിന്‍റെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.ലഹരി ഇടപാടില്‍ സംശയം തോന്നാതിരിക്കാന്‍ കുഞ്ഞുമായാണ് ലിഡിയ എത്തിയിരുന്നത്.

 

Related Posts