Your Image Description Your Image Description

പ്പൽ അപകടങ്ങളെ തുടർന്ന് കടൽ വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകളുടെ പ്രാഥമിക പരിശോധന പൂർത്തിയായി. കടൽ വെള്ളത്തിൽ അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കെ സി വേണുഗോപാല്‍ എംപിയെ രേഖാമൂലം അറിയിച്ചു. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം മറുപടി നല്‍കിയത്.

വിവിധ സര്‍ക്കാര്‍ ഏജൻസികളാണ് പരിശോധന നടത്തിയത്. എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ തീരങ്ങളില്‍ നിന്നുള്ള മത്സ്യ സാമ്പിളുകള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും ഫിഷറീസ് മന്ത്രാലയം കെ സി വേണുഗോപാലിനെ അറിയിച്ചു.

അതേസമയം അപകടത്തെ തുടര്‍ന്നുള്ള മത്സ്യബന്ധന നിരോധനം കാരണം 106.51 കോടി രൂപയുടെ വരുമാന നഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇടക്കാല ആശ്വാസം എന്നനിലയില്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ (എസ്ഡിആര്‍എഫില്‍) നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും, 6 കിലോ അരിയും മാത്രമാണ് നല്‍കിയത്. കേന്ദ്രസഹായം ഒന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചില്ല.

Related Posts