കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വീണ ജോർജ്

ന്യൂഡല്‍ഹി: ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ആശമാരുടെ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചുവെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നു മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചു. ആശമാരുടെ പൊതുവിഷയങ്ങളും പ്രശ്‌നങ്ങളും കേന്ദ്ര ആരോഗ്യമന്ത്രി വിശദമായി കേട്ടുവെന്ന് വീണാ ജോര്‍ജ്ജ് കേരളാ ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും പരിശോധിക്കുകയാമെന്നും മന്ത്രി മറുപടി നല്‍കിയതായും വീണാ ജോര്‍ജ് വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *