Home » Blog » kerala Max » കെ.എസ്.ആർ.ടി.സി ബസുകളിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ksrtc

കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ നിലവിൽ വരികയാണ്. ജൂൺ 15-ന് രാവിലെ 8.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതലാണ് സൗജന്യമായ ‘0’ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനാൽ 9 മണിക്ക് മുൻപായി ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സ്ത്രീകളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്.