Your Image Description Your Image Description

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് നേതാക്കൾ. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയും, കണ്ണൂർ ഡിസിസി പ്രസിഡന്റിനെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് കെ സുധാകരനും നേതൃത്വത്തെ അറിയിച്ചു.

പുനഃസംഘടനയിൽ ഭിന്നത രൂക്ഷമായതോടെ ദീപാ ദാസ് മുൻഷി കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. നേതാക്കൾക്കിടെയിൽ അതൃപ്തിയുണ്ടെന്നത് തെറ്റായ വാർത്തയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അതേസമയം കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ പട്ടിക സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായും നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും. കെപിസിസി ജനറൽ സെക്രട്ടറിമാരിലും വൈസ് പ്രസിഡന്റുമാരിലും കൂടുതൽ പേരെ ഉൾപ്പെടുത്തും. നിലവിലെ ഒഴിവുകൾ നികത്തുന്നതിനൊപ്പം പ്രവർത്തന രംഗത്ത് സജീവമല്ലാത്ത ചിലരെ ഒഴിവാക്കുമെന്ന് സൂചനയുണ്ട്.

Related Posts