Your Image Description Your Image Description

ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചതിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. കെ എസ് ആർ ടി സിയിലെ വിവാദമായ സസ്പെൻഷൻ നടപടി വിഷയത്തിൽ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്ന് വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമായ വിഷയങ്ങളാണ്. ആരുടേയും വ്യക്തിപരമായ വിഷയത്തിൽ കെ എസ് ആർ ടി സി ഇടപെടില്ല. പക്ഷേ ഇവിടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. യാത്രക്കാർ തന്നെ ബെല്ലടിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം കയ്യിലുണ്ടെന്നും അത് മാധ്യമങ്ങൾക്ക് നൽകാമെന്നും മന്ത്രി വിവരിച്ചു. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ പിഴവുണ്ടായി. അതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് വ്യക്തമാക്കി

Related Posts