Your Image Description Your Image Description

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ കാസർഗോഡ് ,കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.കണ്ണൂര്‍, വയനാട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധിയും പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ക്കടക്കം അവധി ബാധകമാണെന്ന് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ജില്ലാ കളക്്ടര്‍ അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

Related Posts