കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി

കുവൈത്തിൽ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് റെ​സി​ഡ​ൻ​ഷ​ൽ ഏ​രി​യ​യി​ൽ സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 130 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ഹ് മ​ദി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളെ ല​ക്ഷ്യം​വെ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രി​ൽ 17 പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. 18 പേ​ർ​ക്കെ​തി​രെ ഒ​ളി​ച്ചോ​ടി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ താ​മ​സ രേ​ഖ​ക​ളോ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത 95 വ്യ​ക്തി​ക​ളും പി​ടി​യി​ലാ​യ​വ​രി​ൽ.

More From Author

Leave a Reply

Your email address will not be published. Required fields are marked *