Your Image Description Your Image Description

കുവൈത്ത്: കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവാസി അറസ്റ്റിലായി. ഉപേക്ഷിച്ചിരിക്കുന്ന വീട്ടിൽ ഏഷ്യൻ പൗരന്മാരുടെ ആവർത്തിച്ചുള്ള സന്ദർശനം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ നിരീക്ഷണം ആരംഭിക്കുകയായിരുന്നു. സംശയം ഉയർന്നതിനെ തുടർന്ന് സുരക്ഷാ പട്രോൾ സംഘങ്ങത്തെ സ്ഥലത്ത് നിയോഗിച്ചു. തുടർന്ന് വീട്ടിൽ നിന്ന് ഒരു ഏഷ്യൻ പൗരൻ ബസോടിച്ച് പുറത്തുവരുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി.

സംശയം തോന്നിയ പൊലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 1,160 പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ വാറ്റു ചാരായവും ആളൊഴിഞ്ഞ കെട്ടിടത്തിൽ അനധികൃത മദ്യനിർമ്മാണവും കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിൽ മദ്യം നിർമ്മിക്കാൻ ആവശ്യമായ വിവിധ ഉപകരണങ്ങളും പാത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts