Your Image Description Your Image Description

കുന്നംകുളം മേഖലയിൽ മിന്നൽച്ചുഴലിയിൽ വ്യാപക നാശം. കാട്ടകാമ്പാൽ പഞ്ചായത്തിൽ വിവിധയിടങ്ങളിലാണ് ഇന്നലെ പുലർച്ചയോടെ ചുഴലിക്കാറ്റും കനത്ത മഴയും വ്യാപകമായ നഷ്ടങ്ങളുണ്ടാക്കിയത്.

പെങ്ങാമുക്ക്, കരിച്ചാൽ, കാഞ്ഞിരത്തിങ്കൽ, ആനപ്പറമ്പ്, കാട്ടകാമ്പാൽ, പലാട്ടുമുറി, നടുമുറി, ചിറയ്ക്കൽ, സ്രായിക്കടവ്, ചിറയൻകാട്, രാമപുരം എന്നിവിടങ്ങളിൽ മരം പൊട്ടി വീണ് വീടുകൾക്കും ചിറയ്ക്കൽ സെന്ററിലെ ട്രാൻസ്‌ഫോർമറിനും കേടുപാടുകൾ സംഭവിച്ചു. അറുപതിൽപ്പരം കെ.എസ്.ഇ.ബി പോസ്റ്റുകൾക്കും വൈദ്യുതി ലൈനുകൾക്കും നാശനഷ്ടങ്ങളുണ്ടായി.എ.സി.മൊയ്തീൻ എം.എൽ.എ, എസ്.സി എസ്.ടി കമ്മീഷൻ അംഗം ടി.കെ.വാസു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *