Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ കീടനാശിനി തളിച്ച ഗോതമ്പിൽ നിന്നും വിഷവാതകം ശ്വസിച്ച് ഒരു വീട്ടിലെ 2 കുട്ടികൾ മരിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന കീസനാശിനി തളിച്ച ഗോതമ്പിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് സഹോദരങ്ങളായ ഇരുവരുടെയും മരണത്തിനിടയാക്കിയത്. കുട്ടികളുടെ മാതാപിതാക്കൾ ചികിത്സയിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. തിങ്‌ളാഴ്ച രാത്രിയിലാണ് സംഭവം പുറത്തുവന്നത്.

അധിക് (3), മാൻവി (5) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28), എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കീടനാശിനി തളിച്ച ഗോതമ്പ് സൂക്ഷിച്ചിരുന്ന വീട്ടിലെ അതേ മുറിയിൽ കുട്ടികൾ ഉറങ്ങുകയായിരുന്നു. ഇതിൽ നിന്നും വന്ന വിഷ വാതകം ശ്വസിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന ഭട്നാവർ ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് സീമ ധാക്കഡ് പറഞ്ഞു.

അബോധാവസ്ഥയിലായിരുന്നു ഗിരിരാജ് ധാക്കഡ്, ഭാര്യ പൂനം എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സീമ ധാക്കഡ് വ്യക്തമാക്കി.

Related Posts