Your Image Description Your Image Description

കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി. ഹർജി നൽകിയ കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാർ അപ്പീൽ നൽകുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള വി​ദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.

ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കുന്ന തീരുമാനമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടുകൂടി പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നെങ്കിലും നിരവധി കേരള സിലബസ് വിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ പിന്തള്ളപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് നിയമ പോരാട്ടം നടത്താനായി കേരള സിലബസ് വിദ്യാർഥികൾ തീരുമാനിച്ചത്. മൗലികവകാശത്തിന്റെ ലംഘനം എന്നാണ് ഹർജിയിൽ പറയുന്നത്.

Related Posts