Your Image Description Your Image Description

വിമർശകർക്ക് മറുപടിയായി രേണു സുധിയുടെ പുതിയ വീഡിയോ എത്തി. എലഗന്റ് ലുക്കിലുള്ള തന്റെ പുതിയ മേക്കോവർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിമർശകർ എത്തി. എന്നാൽ, വിമർശകർക്ക് രൂക്ഷമായ ഭാഷയിൽ തന്നെ താരം മറുപടി നൽകുന്നുണ്ട്. ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കേർട്ടും ധരിച്ചാണ് പുതിയ വീഡിയോയിൽ രേണു പ്രത്യക്ഷപ്പെടുന്നത്.

വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും ധരിച്ച മനോഹരമായ വിഡിയോയാണ് രേണു പങ്കുവച്ചത്. വെള്ളയും പച്ചയും കല്ലുകൾ പതിച്ച ഹെവി ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞാണ് ഇക്കുറി താരമെത്തിയത്. ഹെവി മേക്കപ്പാണ്. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് രേണു ഉപയോ​ഗിച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തിൽ രേണു വീഡിയോ പങ്കുവച്ചതിന് പിന്നാലെ വിഡിയോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറാണെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം പുതിയ ലുക്കിനെ വിമർശിക്കുന്നവരും കുറവല്ല. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകൾക്ക് രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്. ഇവരെ മേക്കപ്പിടുമ്പോൾ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയർച്ചയുണ്ടാക്കൂ’ എന്നായിരുന്നു ഈ കമന്റിനു രേണുവിന്റെ രൂക്ഷഭാഷയിലുള്ള മറുപടി.

Leave a Reply

Your email address will not be published. Required fields are marked *