Your Image Description Your Image Description

കാസർകോട്: തൃക്കരിപ്പൂർ മാണിയാട്ടിയിൽ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് 22 പവന്‍ മോഷ്ടിച്ചു. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30നും രാത്രി പത്തിനും ഇടയിലായിരുന്നു കവര്‍ച്ച.

വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. രാത്രി പത്തിന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *