Your Image Description Your Image Description

കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്. വടകരയില്‍ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. രാജീവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *