Your Image Description Your Image Description

തിരുവനന്തപുരം: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ. എറണാകുളം പായിപ്ര സ്വദേശിയായ അൽസാബിത്തിനെ തിരുവനന്തപുരത്ത് വച്ചാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച കാർ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് സാബിത്ത് ഉപയോ​ഗിച്ചിരുന്നത്.

രണ്ട് കുട്ടികളുടെ അമ്മയായ പ്രണയിനിയുമായി കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റ​​ഗ്രാം വഴിയാണ് പെൺസുഹൃത്തിനെ യുവാവ് പരിചയപ്പെടുന്നത്. കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം മാറ്റിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Posts