Your Image Description Your Image Description

പിറവം: എറണാകുളം ഓണക്കൂറിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്തി. ഓണക്കൂര്‍ സ്വദേശി അർജുൻ രഘുവിനെയാണ് കണ്ടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് അർജുനെ കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കൾ രാവിലെ സ്കൂളിലേക്ക് പോയ അർജുനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ വീട്ടിൽ നിന്നിറങ്ങി സ്‌കൂൾ യൂണിഫോം മാറി ടീ ഷർട്ട് ധരിച്ചു പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഓണക്കൂർ കരയോഗപ്പടിയിൽ ബസ് കാത്തു നിൽക്കുന്ന കുട്ടിയെ നാട്ടുകാരിൽ ചിലരും കണ്ടിരുന്നു.

ശനി രാത്രി അർജുനെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. കടയിലെത്തിയ അർജുനെ ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. അർജുൻ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *