Your Image Description Your Image Description

ന​ദീതീരങ്ങളിലും ചോലകളിലും ധാരാളമായ കാണപ്പെടുന്ന ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒരു കള സസ്യമാണ് കാട്ടുതുമ്പ. ഇന്ത്യയിൽ ഉടനീളം ഇത് കാണപ്പെടുന്നു. ഇതിനെ കിഴക്കംതുമ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി തുടങ്ങിയ പേരുകളിലെല്ലാം നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .ഇതിന്റെ പുഷ്പ്പങ്ങൾ കീഴോട്ടായിരിക്കുന്നതിനാലാണ് ഇങ്ങനെയുള്ള പേരുകൾ വരാൻ കാരണം

ഈ സസ്യത്തിന്റെ ഇലകൾ പരുപരുത്തതും രോമാവൃതവുമാണ് .മിക്കവാറും ഇതിന്റെ ഇലകളുടെ രണ്ടറ്റവും കൂർത്താണ് കാണപ്പെടുന്നത് .ഇതിന്റെ പൂക്കൾക്ക് ഇളം നീലനിറമാണങ്കിലും ചിലപ്പോൾ ഇളം റോസ് നിറത്തിലോ പർപ്പിൽ നിറത്തിലോ ഇതിന്റെ പുഷ്പ്പങ്ങൾ വിരിയുന്നു .

ജൂലൈ ,ഫെബ്രുവരി മാസങ്ങളിലാണ്ഈ സസ്യം പുഷ്പ്പിക്കുന്നത് .ഇതിന്റെ ഫലത്തിന് പച്ചകലർന്ന വെള്ളനിറമാണ് .ഫലങ്ങളുടെ ഉപരിതലം മിനുസമുള്ളതോ പരുപരുത്തതോ ആയിരിക്കും .ഇതിന്റെ വിത്തിൽ (supinine) എന്ന ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. വിത്തിൽ നിന്നു വേർതിരിച്ചെടുത്ത കൊഴുപ്പിൽ ഒലിക്,ലിനോലിക്, ടെട്രെനോയിക് അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു.ഈ സസ്യം സമൂലം ഔഷധയോഗ്യമാണ് എങ്കിലും വേരാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്

ഔഷധഗുണങ്ങൾ

ചർമ്മരോഗങ്ങൾ ,രക്തപിത്തം ,വ്രണം ,നീര് വേദന പാമ്പ് വിഷം തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം

ചില ഔഷധപ്രയോഗങ്ങൾ

ഈ സസ്യത്തിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ,സന്ധിവാതം എന്നിവ കൊണ്ട് സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും

ഇതിന്റെ വേര് അരച്ച് യോനിയിൽ വയ്ക്കുകയും .ഇതിന്റെ വേര് കഷായം വച്ച് കഴിക്കുകയും ചെയ്താൽ ചാപിള്ളപിറക്കും

ഇത് സമൂലം കഷായം വച്ച് കഴിച്ചാൽ മൂത്ര തടസ്സം മാറികിട്ടും

പാമ്പിൻ വിഷത്തിനും പ്രതിവിധിയായി ഈ സസ്യം ഉപയോഗിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related Posts