Your Image Description Your Image Description

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാർഡുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 25 രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുളള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതായിരിക്കും. ടാങ്കര്‍ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഗതാഗതം നിരോധിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

Related Posts