Your Image Description Your Image Description

ചെന്നൈ: കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കണ്ടെത്താനായില്ല. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്. ഇന്നലെ രാത്രി എട്ടുമണിവരെ തെരച്ചിൽ തുടർന്നെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘത്തിനൊപ്പമാണ് അഷ്മിൽ കുളത്തിൽ കുളിക്കാനെത്തിയത്. കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിലാണ് സംഘം എത്തിയത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥി സംഘം. ഒഴിവ് സമയം ചെലവഴിക്കാനായാണ് ഇവർ കുളത്തിൽ കുളിക്കുവാനായി എത്തിയത്.

ഇതിനിടെ അഷ്‌മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. 300 അടി താഴ്ചയുള്ള കുളമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ വിദ്യാർഥിയെ കണ്ടെത്താനായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. തെരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ കേരളത്തിൽ നിന്നുകൂടി ഇടപെടൽ വേണമെന്നാണ് അഷ്‌മിലിന്റെ സുഹൃത്തുക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts