Your Image Description Your Image Description

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസത്തിന്റെ അവസാന മണിക്കൂറിലെ ഇംഗ്ലണ്ടിന്റെ പെരുമാറ്റത്തെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ രം​ഗത്ത്. കളി ജയിക്കില്ലെന്ന് കണ്ടപ്പോൾ അവസാന അടവിറക്കിയ ബെൻ സ്റ്റോക്സിന്റെയും ഇംഗ്ലണ്ടിന്റെയും നീക്കത്തെ അംഗീകരിക്കാനാവില്ലെന്നാണ് ബ്രഡ് ഹാഡിൻ പറഞ്ഞത്. രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും സെഞ്ച്വറി തികയ്ക്കാതെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുക്കില്ലെന്ന് മനസ്സിലായതോടെ ഇംഗ്ലീഷ് താരങ്ങൾ ഗ്രൗണ്ടിൽ നടത്തിയ ഇടപെടലും നീതീകരിക്കാനാവില്ലെന്നും ബ്രഡ് ഹാഡിൻ പറഞ്ഞു.

അതേസമയം ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇത് വിവാദമായിരുന്നു.

സംഭവത്തിൽ ജഡേജയെയും സുന്ദറിനെയും പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്ത് വന്നിരുന്നു. അവസാന 15 ഓവറില്‍ അത്ഭുതങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ തന്‍റെ ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു ബെന്‍ സ്റ്റോക്സിന്റെ വാദം.

Related Posts